ഖത്തർ കേന്ദ്രീകരിച്ചുള്ള ഒരു തീവ്രവാദ ലോബിയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ നഴ്സ്മാരുടെ സംഘടനാ നേതാവായ മുല്ലപ്പൂവിനെതിരെ മുൻപ് ഉയർന്നിരുന്നു. മറുനാടൻ ഷാജൻ സ്കറിയ അതിനെ കുറിച്ച് ഏതാനും വർഷം മുൻപ് വാർത്താ പരാമർശം നടത്തിയിരുന്നു. പ്രശസ്ത ക്രിസ്ത്യൻ അപ്പോളജിസ്റ്റ് സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് അക്കാര്യങ്ങൾ പരാമർശിച്ച് സംവാദം വരെ നടത്തിയിരുന്നു. എന്നാൽ ഷാജൻ സ്കറിയ പിന്നീട് നയം മാറ്റി മുല്ലപ്പൂവിൻ്റെ ആശ്രിതനും അടിമയും വാലാട്ടിയും കോണകം ചുമട്ടുകാരനുമായി മാറി തൻ്റെ വാർത്തയുടെ സത്യസന്ധതയും വിശ്വസ്തതയും തെളിയിച്ചു. എന്തുകൊണ്ടാകും ഷാജൻ സ്കറിയ മുല്ലപ്പൂവും മണത്ത് നടക്കുന്നത്? സാമൂഹിക വിധ്വംസക പ്രവർത്തനത്തിനായി മുല്ലപ്പൂവിൻ്റെ ഫണ്ട് ഷാജൻ സ്കറിയ വാങ്ങുന്നതിൻ്റെ കൂറാണത്. അല്ലങ്കിൽ പിന്നെ
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ ആ ശമ്പളം തരാന്‍ ജൂബിലി മാനേജ്മെന്റ് സന്നദ്ധരാണെന്ന് പറഞ്ഞിട്ടും, സമരം തുടരുന്നതിൻ്റെ ചേതോവികാരം എന്താണ്? ഉത്തരം കറക്ടാണ് - സമരം അങ്ങേയറ്റം ദുരുദ്ദേശപരമാണ് . ഇത് ഇനിയും തുടരാനാണ് ഭാവമെങ്കിൽ രൂപതയിലെ ജനങ്ങൾ രംഗത്തിറങ്ങി സമരക്കാരെ ഓടിക്കേണ്ട അവസ്ഥ ഉണ്ടാക്കരുത് .ജൂബിലിയുടെയും, അമലയുടെയും മുമ്പില്‍ നിന്നു കൊണ്ട് നഴ്‌സുമാരുടെ സാമ്പത്തിക പരിവേദനങ്ങളെ കുറിച്ച് പ്രസംഗിക്കുന്നവര്‍, വളരെ താഴ്ന്ന ശമ്പളത്തില്‍ ജോലിചെയ്യേണ്ടി വരുന്ന കേരളത്തിലെ മറ്റു പല ആശുപത്രികളിലെയും നഴ്‌സുമാരുടെ കുടുംബങ്ങളുടെ അവസ്ഥകളെ കുറിച്ച് വേദനിക്കുകയോ, സമരം നടത്തുകയോ ചെയ്യാത്തത് വലിയ വിരോധാഭാസമാണ് .ജൂബിലി കൊടുക്കുന്നതിലും തീരെ കുറഞ്ഞ ശമ്പളം കൊടുക്കുന്ന ഒട്ടേറെ ആശുപത്രികള്‍ തൃശൂരില്‍ ഉണ്ടായിട്ടും അവിടെയൊന്നും സമരവുമായി ഇറങ്ങാതെ, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പാവപ്പെട്ട നഎഴ്സുമാരെ സഭയ്ക്കെതിരെ തിരിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യം തന്നെയാണ്. മാര്‍ച്ചില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തണമെങ്കില്‍ സെക്രട്ടറിയേറ്റിലാണ് സമരം നടത്തേണ്ടത്, അല്ലാതെ സഭാധ്യക്ഷന്റെ വസതിക്ക് മുമ്പിലോ, സഭാസ്ഥാപനങ്ങളിലോ അല്ല.അമല ആശുപത്രി ആരംഭിച്ചിട്ട് നാലര പതിറ്റാണ്ടും, ജൂബിലി മിഷന്‍ ആശുപത്രി തുടങ്ങിയിട്ട് എഴുപത്തിയഞ്ച് വർഷങ്ങളും ആവുകയാണ് . ഇവിടെയാണ് നേഴ്‌സുമാർ ഇപ്പോൾ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു സമരം നടത്തുന്നത് . നേഴ്‌സുമാർക്ക് മാന്യമായ ശമ്പളം ലഭിക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഇല്ല .എന്നാൽ കേരളത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ച് ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകിയിട്ടും ഈ ആശുപത്രികളിൽ സമരം തുടരുന്നത് വളരെ ദുരൂഹമാണ് . ഈ കാര്യത്തിൽ സർക്കാർ ശമ്പളം തീരുമാനിച്ചാൽ കാര്യങ്ങൾക്കു തീരുമാനം ആകുമെന്നിരിക്കെ, സര്‍ക്കാരിനെ ഒഴിവാക്കി, അമലയെയും ജൂബിലിയെയും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള സമരം ആർക്കുവേണ്ടിയാണ് ? .തൃശൂരിലും കേരളത്തിലുമുള്ള ബഹുഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും ജൂബിലിയിലും അമലയിലും നല്‍കുന്ന ശമ്പളത്തേക്കാൾ കുറഞ്ഞ ശമ്പളമാണ് നൽകുന്നത് . എന്നിട്ടും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കുന്ന മിഷന്‍ ആശുപത്രികൾക്കെതിരെ നടക്കുന്ന ഈ സമരങ്ങൾ ആർക്കുവേണ്ടിയാണ് എന്ന ചോദ്യമാണ് ഉയരുന്നത് .
ചികില്‍സ ചെലവുകളില്‍ ഇളവുകളും സൗജന്യങ്ങളും നല്‍കുന്ന ഈ സ്ഥാപനങ്ങളെ , വലിയ ബില്ലുകള്‍ ഈടാക്കി വന്‍ലാഭം കൊയ്യുന്ന ചില വമ്പന്‍ കോര്‍പ്പറേറ്റ് ആശുപത്രികളുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് ചില പരദൂക്ഷണക്കാർ വിധ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് .കത്തോലിക്കാ സഭ നടത്തുന്ന ഇതുപോലുള്ള മിഷന്‍ ആശുപത്രികള്‍ തകർന്നാൽ അതിന്റെ ഗുണഭോക്താക്കള്‍ തീർച്ചയായും കോര്‍പറേറ്റ് ആശുപത്രികളായിരിക്കുമെന്നകാര്യത്തില്‍ സംശയമില്ല. ഏറ്റവുമൊടുവിൽ ഇതിന്റെ എല്ലാം ഭാരം സഹിക്കേണ്ടി വരുന്നത് പാവപ്പെട്ട രോഗികളായിരിക്കും എന്നതാണ് വാസ്തവം .2011-ലും ഇത്തരത്തില്‍ ശമ്പളവര്‍ദ്ധനവ് ചൂണ്ടിക്കാട്ടി സമരം നടന്നിരുന്നു, അക്കാലത്ത് നഴ്‌സുമാരുടെ ശമ്പളം വളരെ കുറവായാരിരുന്നു. അതുകൊണ്ടു തന്നെ അന്നത്തെ സമരം നഴ്‌സുമാര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്നതിന് കാരണമായി. പിന്നീട് 2018-ലും ഈ നഴ്സിംഗ് സംഘടന ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തിയിരുന്നു, അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ശമ്പളവ്യവസ്ഥയില്‍ ഇരുപതിനായിരം രൂപയാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മുപ്പതിനായിരം രൂപ ശമ്പളമാണ് ജൂബിലിയില്‍ തുടക്കക്കാരായ സ്‌ററാഫ് നഴ്‌സിന് നല്‍കിയത്.കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ബോര്‍ഡ് പബ്ലീഷ് ചെയ്തിരിക്കുന്ന ശമ്പളനിരക്ക് അനുസരിച്ച് സംസ്ഥാനങ്ങളാണ് ശമ്പളവ്യവസ്ഥ പരിഷ്‌കരിക്കേണ്ടിയിരുന്നത്, എന്നാല്‍ കേരളത്തില്‍ അക്കാര്യം സംബന്ധിച്ച് ഉത്തരവുകളൊന്നും ഇറങ്ങിയിരുന്നില്ലെങ്കിലും, മുമ്പ് കൊടുത്തുകൊണ്ടിരുന്ന ശമ്പളത്തില്‍ നിന്ന് എക്സ്പീരിയന്‍സിന്റെ മാനദണ്ഡത്തില്‍ ഒമ്പതിനായിരം രൂപ കൂടെ വര്‍ദ്ധിപ്പിച്ചുകൊണ്ട് ശമ്പളം പരിഷകരിക്കുകയും, ആ ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ആശുപത്രിയാണ് ജൂബിലിയെന്ന കാര്യം മറച്ചു പിടിച്ചുകൊണ്ടാണ് ഈ സമര കോലാഹലങ്ങൾ ഇവിടെ അരങ്ങേറുന്നത് .
ജൂബിലിയില്‍ സ്റ്റാഫ് നേഴ്‌സിന്റെ ഇപ്പോഴത്തെ തുടക്ക ശമ്പളം 32718 രൂപയാണ്. ഇത്രയും ശമ്പളം കേരളത്തില്‍ ഇപ്പോള്‍ ഭൂരിഭാഗം എഞ്ചിനീയറിങ്ങ് ബിരുദധാരികള്‍ക്കു പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം . ഇതുവരെ ശമ്പളവര്‍ദ്ധവിനെക്കുറിച്ച് സര്‍ക്കാരിന്റെ യാതൊരുവിധ നിർദേശങ്ങളും ഉണ്ടായിട്ടില്ല . അങ്ങനെയിരിക്കെയാണ് മുന്നറിയിപ്പ് പോലുമില്ലാതെ 40000 രൂപാ മിനിമം ശമ്പളം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ സമരം അരങ്ങേറുന്നത് .
ജൂബിലിയില്‍ വിവിധ ശമ്പള സ്ലാബുകളിലായി 45,000 മുതല്‍ 62,000 രൂപവരെ കൈപ്പറ്റുന്ന 51 പേരും, 40,000 മുതല്‍ 45,000 സ്ലാബില്‍ വാങ്ങുന്ന 316 പേരും, 35,000 മുതല്‍ 40,000 സ്ലാബില്‍ ശമ്പളം കിട്ടുന്ന 154 പേരും, 32,718, മുതല്‍ 35,000 സ്ലാബില്‍ ശമ്പളമുള്ള 533 പേരുമടക്കം മികെച്ച ശമ്പളത്തില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് നഴ്സുമാര്‍ ഇവിടെയുണ്ട്. ഇതുകൂടാതെ നിയമപരമായ എല്ലാ സുരക്ഷിതത്വവും പി.എഫ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും മറ്റാനൂകൂല്യങ്ങളും ജീവനക്കാര്‍ക്ക് നൽകുന്നുണ്ട് .കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെപ്പോലെ കൊള്ളലാഭം മാത്രം മുമ്പില്‍ക്കണ്ടുകൊണ്ട് ആതുരസേവനത്തെ വ്യാവസായവത്കരിക്കാതെ, ലക്ഷങ്ങള്‍ മതിക്കുന്ന പല ശസ്ത്രക്രിയകളും, മരുന്നുകളും, മെഡിക്കല്‍ സേവനങ്ങളും തികച്ചും സൗജന്യമായി നല്‍കുന്ന സ്ഥാപനമാണ് ജൂബിലി മിഷന്‍ ഹോസ്പിറ്റൽ. പക്ഷെ രക്തത്തിൽ സ്വാർത്ഥതയും, കടുത്ത സഭ വിരോധവും , കച്ചവടവും മാത്രമുള്ള ചില ആളുകൾക്ക് അത് മനസിലാവില്ല എന്ന് മാത്രം. സഭ ഇത്തരം കാര്യങ്ങൾ കൊട്ടിഘോഷിക്കാറും ഇല്ല .സമരക്കാരുടെ ആവശ്യങ്ങൾ നീതിക്കു നിരക്കുന്നതല്ല . സഭ അച്ചടക്ക നടപടിയെടുത്ത വൈദികരെ മുന്നിൽ നിർത്തി തൃശൂർ അതിരൂപത ആസ്ഥാനത്തേക്ക് മാർച്ചു നടത്തിയപ്പോൾ തന്നെ സമരക്കാരുടെ ഉദ്ദേശ്യം വ്യക്തമായതാണ് . ശമ്പളം വർധിപ്പിച്ചാൽ അടുത്ത് ഒരുപക്ഷെ മാർ ' ആൻഡ്രുസ് താഴത്തു സ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരിക്കും സമരം .നഴ്സിംഗ് സംഘടനാ നേതാക്കൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്യൂസ് താഴത്തിന് നല്‍കിയ കത്തിനെത്തുടര്‍ന്നായിരുന്നു മുൻപ് ജൂബിലി ആശുപത്രിയില്‍ വെച്ച് സമരക്കാരുമായി ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത അമലയിലെയും, ജൂബിലിയിലെയും സംഘടനാ നേതാക്കന്മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് സമരം നിര്‍ത്താന്‍ ഉതകുന്ന തരത്തില്‍ ഒരു താല്‍ക്കാലിക റിലീഫ് പ്രഖ്യാപിക്കണമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ഏകവഴി, സര്‍ക്കാര്‍ മിനിമം സാലറി പ്രഖ്യാപിക്കുക എന്നുള്ളതാണെന്നും, അതിനായി സംഘടന സ്റ്റാഫിനൊപ്പം മാനേജ്മെന്റ് അംഗങ്ങളും മുഖ്യമന്ത്രിയെ കാണാമെന്ന് തന്നെയായിരുന്നു അഭിവന്ദ്യ മാർ ആൻഡ്രൂസ് പറഞ്ഞത്.
എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പാതിരാത്രി മുന്‍കൂട്ടി നിശ്ചയിച്ചതെന്നു ഉറപ്പിക്കാവുന്ന വിധത്തില്‍ ജൂബിലിയുടെ അത്യാഹിത വിഭാഗം, മൂന്നാം ഗേറ്റിന് മുമ്പില്‍ വഴിതടയല്‍ സമരം ആരംഭിക്കുകയും പോലിസ് ഇടപെടുകയും തുടര്‍ന്ന് അതിരൂപത ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയുമായിരുന്നു. ഇതിൽ നിന്നും വ്യക്തമാകുന്നത് മാർ ആൻഡ്രൂസിനെതിരെ നടക്കുന്ന ആക്ഷേപ പ്രചാരണങ്ങളെ ഒന്നുകൂടി കൊഴുപ്പിക്കുകയും, സമൂഹത്തിൽ കൂടുതൽ അപഹാസ്യമാക്കുകയും , കരിവാരി തേക്കുകയുമായിരുന്നു ഇവരുടെ ഉദ്ദേശ്യം എന്നാണ് .
നഴ്സിംഗ് സമരത്തിന്റെ മറവിൽ സഭയുമായി ബന്ധമില്ലാത്ത, സഭയെ വെറുക്കുന്ന ചിലരാണ് ഈ അപവാദ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്ന് എല്ലാവര്ക്കും ഇപ്പോൾ ബോധ്യമായിട്ടുണ്ട് . നഴ്സുമാർ അങ്ങനെയുള്ളവരുടെ കളിപ്പാവകളായി മാറുന്നത് അങ്ങേയറ്റം ദയനീയമാണ് .
ചില കോര്‍പ്പറേറ്റ് ഫണ്ടിംഗിന്റെ പിന്‍ബലത്തില്‍ തൃശൂരില്‍ത്തന്നെ പണിതുയര്‍ത്തുന്ന ഒരു വമ്പന്‍ ആശുപത്രിയെ സഹായിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ സമരമെന്ന ആരോപണവും ശക്തമാണ്.
ഇനി മുല്ലപ്പൂവും ചൂടി നിൽക്കുന്ന സ്വയം വിശുദ്ധ മാധ്യമ നപുംസക ഷാജനോടാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞാൽ സ്കറിയയുടെ ജീവിതം ധന്യമാകും. മറുപടി പറയുന്നതിനൊപ്പം ഷാജൻ്റെ സഹോദരൻ പള്ളിലച്ചൻ ബോംബേയിലെ ബെൽഎയർ ഹോസ്പിറ്റലിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അയാളുടെ ഇന്നത്തെ കണ്ടീഷനും കൂടി ഒന്ന് സത്യസന്ധമായി പറയുമെന്ന് പ്രതീക്ഷിക്കാം.പക്ഷെ നടക്കില്ല എന്ന് അറിയാം. ഇനി ചോദ്യത്തിലേക്ക് വരാം.ഇത് ജോസഫ് ദാസൻ ചോദിച്ച ചോദ്യങ്ങളാണ്. ഉത്തരം പറഞ്ഞില്ല
1 ഇപ്പോൾ സമരം നടക്കുന്ന ആശുപത്രികളിൽ എത്ര നഴ്‌സുമാരാണ് സമരം ചെയ്യുന്നത് ? എത്ര പേരാണ് സമരത്തിൽ പങ്കെടുക്കാത്തത് ?
2 . ഇപ്പോൾ സമരം നടക്കുന്ന ആശുപത്രികളിൽ സമരം തുടങ്ങുന്നതിനു മുൻപ് എത്ര ശമ്പളം ഉണ്ടായിരുന്നു ? യു എൻ എ യുമായി അനുരഞ്ജനത്തിലായി എന്ന് നിങ്ങൾ പറയുന്ന ആശുപത്രികളിൽ സമരം തുടങ്ങുന്നതിനുമുമ്പ് എത്ര ശമ്പളം ഉണ്ടായിരുന്നു ?
3 യു എൻ എ യുമായി ധാരണയിൽ എത്തിയ ആശുപത്രികളിൽ സമരം ഒത്തുതീർപ്പായതിനുശേഷം എത്ര ശമ്പളം നൽകിവരുന്നു ? ആ ആശുപത്രികളിലെ സേവന നിരക്കുകൾ മിഷൻ ആശുപത്രികളിലെ നിരക്കുകളുമായി താരതമ്യം ചെയ്യാമോ ?
4 ഡോക്ടർമാരോട് അയിത്തമില്ലേ എന്ന് ചോദിച്ച നിങ്ങള്ക്ക് മറ്റു ആശുപത്രികളിലെ ഡോക്ടർമാർ വാങ്ങുന്ന ശമ്പളവും മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാർ വാങ്ങുന്ന ശമ്പളവും തമ്മിൽ താരതമ്യം ചെയ്തശേഷം ഒന്നുകൂടെ ആ ചോദ്യം ചോദിക്കാമോ ? ഡോക്ടർമാരുടെ ശമ്പളവും നഴ്‌സുമാരുടെ ശമ്പളവും തമ്മിൽ പൊതുവെ ആരും താരതമ്യം ചെയ്യാറില്ല എന്ന് അങ്ങേക്ക് അറിയാമല്ലോ !
5 രണ്ടു മാസത്തിനകം സർക്കാർ ഉത്തരവിറക്കാമെന്നും സാങ്കേതികമായ സമയം മാത്രം മതി എന്നും കെ മുരളീധരൻ നൽകിയ വാക്കു അറിയാത്ത, വിവരം ലഭിക്കാത്ത, മാധ്യമ പ്രവർത്തകനാണോ അങ്ങ് ?
6 കോടതിയിൽ പോയി സ്റ്റേ വാങ്ങും എന്ന് മിഷൻ ഹോസ്പിറ്റലുകൾ ഉള്ളിൽ കരുതുന്നതായി അങ്ങ് വ്യാഖാനിക്കാൻ കാരണമെന്ത് ? ആരെങ്കിലും കോടതിയിൽ പോയാൽ ഞാൻ അതിനോട് യോജിക്കില്ല . പക്ഷെ കോടതിയിൽ പോകുന്നതിനെ വക്കീലാകാൻ പഠിച്ച അങ്ങേക്ക് പുച്ഛിക്കാൻ ആകുമോ ? കോടതിയിൽ നിന്നുണ്ടാകുന്ന ഉത്തരവുകൾ നീതിയാണ് എന്ന വിശ്വാസം അങ്ങേക്കില്ലേ ? അങ്ങനെയെങ്കിൽ ഒരു സർക്കാർ അകത്താക്കാൻ ശ്രമിച്ചപ്പോൾ കോടതിയിൽ പോയി അങ്ങ് നേടിയ വിധി നീതിയോ അനീതിയോ ? അങ്ങ് അകത്തുപോയപ്പോൾ അങ്ങേക്ക് വേണ്ടി ശക്തിയുക്തം സോഷ്യൽ മീഡിയയിലൂടെ വാദിച്ചയാൾ എന്ന നിലയിൽ ഈ ചോദ്യം എനിക്ക് ചോദിക്കാതിരിക്കാൻ ആകില്ല .
7 നഴ്സുമാരോട് മാത്രമേ അയിത്തമുള്ളൊ എന്ന് അങ്ങ് ചോദിച്ചില്ലേ ? ഡോക്ടര്മാരോടില്ലേ എന്നും ? ആ ചോദ്യം തിരിച്ചു ചോദിക്കട്ടെ .. നഴ്സുമാരോട് മാത്രമേ താങ്കൾക്ക് പ്രിയമുള്ളോ ? കേരളത്തിലെ മറ്റു തൊഴിൽ ചെയ്യുന്ന ആളുകൾക്ക് ശമ്പളം വർധിച്ചു ലഭിക്കാൻ കൂടെ സമരം ചെയ്യൂ . ഉദാഹരണത്തിന് വീട്ടിൽ പോയാലും ജോലി അവസാനിക്കാത്ത പ്രൈവറ്റ് സ്‌കൂൾ അധ്യാപകരെക്കുറിച്ചു എന്ത് പറയുന്നു
എല്ലാ തൊഴിലിനും ഉയർന്ന നിലയിൽ ശമ്പളം നൽകി വ്യവസങ്ങളും സേവനങ്ങളും നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനമാണോ കേരളം എന്നതിനെക്കുറിച്ചും അങ്ങ് പഠിച്ചു നോക്കിയിട്ടുണ്ടോ ?
8 നഴ്‌സുമാരുടെ ശമ്പളം ഉയർത്തിയാൽ ഒരു ആശുപത്രിക്കുണ്ടാകുന്ന അനുബന്ധ സാമ്പത്തിക ബാധ്യത എന്താണെന്നും അതിലൂടെ ആ ആശുപത്രിയുടെ ഫീസുകൾ എത്രത്തോളം വർധിക്കാൻ ഇടവരുമെന്നും അതുവഴി ജനങ്ങൾക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും അങ്ങ് പഠിച്ചിട്ടുണ്ടോ ?
9 കേരളത്തിലെ വ്യവസായങ്ങൾ തകരാനുള്ള ഒരു പ്രധാന കാരണം സമരങ്ങളാണ് എന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ ? ആ വിവരം അങ്ങേക്കുണ്ടെങ്കിൽ മനുഷ്യർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകുന്ന മിഷൻ ഹോസ്പിറ്റലുകളിൽ നടക്കുന്ന ഈ സമരം വരുത്തി വയ്ക്കുന്ന വിന എന്താണ് എന്ന് അങ്ങ് പഠിച്ചിട്ടുണ്ടോ ?
10 വിശ്വാസികൾ സഭയോടൊപ്പം പ്രതിഷേധിക്കാനിറങ്ങുന്നു എന്നത് നിസാരം പോലെ പറയുകയും ആശുപത്രിയിലെ വളരെ ചെറിയൊരു വിഭാഗം നടത്തുന്ന സമരത്തി പൊലിപ്പിച്ചു പറയുകയും ചെയ്യുന്ന അങ്ങ് സഭാവിരോധികൾ നടത്തുന്ന പ്രസ്താവനകളെയും ഇടപെടലുകളുടെയും വിശ്വാസികളുടെ വമ്പൻ പ്രതിഷേധമെന്ന രീതിയിൽ അവതരിപ്പിക്കുന്നത് വ്യക്തമായ ഡാറ്റയുടെ പിൻബലത്തോടെ ആണോ ? ഇതിൽ ഏതു വിശ്വാസികളുടെ സമൂഹമാണ് വിശ്വാസികൾ .. ആദ്യം പറഞ്ഞവരോ പിന്നീട് പറഞ്ഞവരോ ?
അത് വെറുതെയാണ് , പച്ചക്കള്ളമാണ് , വിവര ദോഷമാണ് എന്നൊക്കെ പറയുന്നതല്ല മാധ്യമ പ്രവർത്തനമെന്നും , വ്യക്തമായ ഡാറ്റയുടെ വെളിച്ചത്തിൽ സത്യസന്ധമായി അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനമെന്നും കൃത്യമായ ഡാറ്റയുടെ വെളിച്ചത്തിലല്ലാതെ കള്ളമാണ് , വെറുതെയാണ് എന്നൊക്കെ പറയുന്നത് വിവരദോഷമാണ് എന്നുമൊക്കെ മാധ്യമ പ്രവർത്തകർ പറഞ്ഞു കേട്ടിട്ടുണ്ട് . പ്രെസിഷൻ ജേർണലിസം എന്നൊക്കെയല്ലേ നിങ്ങൾ അതിനെ പറയുന്നത് . ഞങ്ങൾ സാധാരണക്കാരാണ് . അനുഭവിച്ചറിയുന്നതും കേട്ടറിയുന്നതുമായ കാര്യങ്ങൾ ഞങ്ങൾക്ക് പറയാം . നിങ്ങളെപ്പോലുള്ളവർ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയാതെ ഞാൻ ചോദിച്ചതുപോലുള്ള ഡാറ്റ നൽകി വിവര സമ്പൂർണമായ ഒരു വാർത്ത നൽകൂ ...
Why do wolves use nurses as cover to drink the blood of only Amala and Jubilee, who pay high salaries?























